പനാമ പേപ്പർ ലീക്ക് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. 2016 മുതൽ ED ഈ കേസ് അന്വേഷിക്കുന്നുണ്ട്. 2002 ലെ മണി ലോണ്ടറിംഗ് ആക്ട് പ്രകാരം ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ LRS പദ്ധതി പ്രകാരം ബച്ചൻ കുടുംബം 2004 മുതൽ വിദേശത്തേക്ക് നടത്തിയിട്ടുള്ള പണമിടപാടുകളുടെ വിവരങ്ങളാണ് ചോദ്യം ചെയ്യലിലൂടെ ED ആരായുക.
ബഹാമസ്സിലും വിർജിൻ ദ്വീപിലും അമിതാബ് ബച്ചൻ ഡയറക്ടറായ 4 കമ്പനികൾ 1993 ൽ രൂപീകരിച്ചിരുന്നു.
5000 മുതൽ 50000 വരെയുള്ള വലിയ മൂലധന നിക്ഷേപമാണ് ഈ കമ്പനികൾക്കുണ്ടായിരുന്നത്
ഈ കമ്പനികളിലെല്ലാം ഐശ്വര്യ റായ് ബച്ചനും ആദ്യ കാലങ്ങളിൽ ഡയറക്ടർ ആയിരുന്നു. പിന്നീട് ഓഹരിയുടമ മാത്രമായി മാറി.
ഐശ്വര്യയുടെ മാതാപിതാക്കളും ഈ കമ്പനികളിൽ ഒന്നിന്റെ പങ്കാളികളായിരുന്നു. ഈ കമ്പനി 2006 ൽ രൂപീകരിക്കുകയും 2008 ൽ അടച്ചു പൂട്ടുകയും ചെയ്തു.
ഇത്തരം ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന സംശയം കേന്ദ്ര ഏജൻസികൾക്കുണ്ട് . ചോദ്യം ചെയ്യൽ ഈ ഇടപാടുകളുടെ അടിസ്ഥാനത്തിൽ പുരോഗമിക്കും.

