Sunday, September 27, 2026

തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്ര വിവാഹിതയായി; മലയാളിയായ അഭിഷേക് വരൻ; ചടങ്ങുകൾ മുംബൈയിൽ

 

മുംബൈ: തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്ര വിവാഹിതയായി. മുംബൈ ജുഹുവിലെ ഇസ്കോൺ മണ്ഡപം ഹാളിലായിരുന്നു വിവാഹം നടന്നത്. കൊച്ചിയിലെ ഐടി പ്രഫഷനൽ കൂടിയായ മലയാളി അഭിഷേകാണ് ഐശ്വര്യയുടെ വരൻ.

വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം മുംബൈയിൽ എത്തിയിരുന്നു. അതേസമയം മുംബൈ സ്വദേശിനിയായ ഐശ്വര്യ 2017 ഐപിഎസ് ബാച്ചുകാരിയാണ്. ശംഖുമുഖം എസിപി ആയിരുന്നു. പിന്നീട് സ്ഥാനക്കയറ്റത്തോടെ കൊച്ചിയിൽ എത്തി.

Related Articles

Latest Articles