Tuesday, April 30, 2024
spot_img

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; റിയ ചക്രവർത്തിയെ കാനഡയിലേക്ക് രക്ഷപ്പെടാൻ സഹായിച്ചതായി ആരോപിച്ച യുടൂബറെ വെറുതെ വിടില്ല അക്ഷയ്കുമാർ മാനനഷ്ടകേസ് നൽകി

ദില്ലി: സുശാന്ത് സിംഗ് രജപുത് വധക്കേസിൽ പേര് നൽകിയ യൂട്യൂബറിന് എതിരേ നടൻ അക്ഷയ് കുമാർ മാനനഷ്ടത്തിനു പരാതി നൽകി. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും മകൻ ആദിത്യ താക്കറെയുടെയും പേര് വലിച്ചിഴച്ചതിന് നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ റാഷിദ് സിദ്ദിഖിക്കെതിരെയാണ് താരം 500 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയത്. മിഡ് ഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രതി റിയ ചക്രവർത്തി കാനഡയിലേക്ക് രക്ഷപ്പെടാൻ അക്ഷയ് സഹായിച്ചതായും എസ്എസ്ആറിന്റെ മരണത്തെക്കുറിച്ച് ഉദ്ദവ്, ആദിത്യ എന്നിവരുമായി രഹസ്യ ചർച്ചകൾ നടത്തിയതായും സിദ്ദിഖിക് തന്റെ യൂട്യൂബ് വീഡിയോകളിൽ ആരോപിച്ചിരുന്നു.

Related Articles

Latest Articles