Wednesday, September 30, 2026

വന്‍ മയക്കുമരുന്ന് വേട്ട ; ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന,
രണ്ട് യുവാക്കള്‍ പിടിയിൽ

ആലപ്പുഴ: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ ആലപ്പുഴ സൗത്ത് പൊലീസിന്റെയും ജില്ലാ ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെയും പിടിയിലായി.140 ഗ്രാം എം.ഡി.എം.എ.ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന്എം.ഡി.എം.എ എത്തുന്നതായി യോദ്ധാവ് എന്ന മൊബൈല്‍ ഫോണില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.കേരളത്തിന് പുറത്തു നിന്നും വാങ്ങി വില്‍പ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു എം.ഡി.എം.എ. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരിൽ നിന്നും നേരിട്ട് ജില്ലയിലേക്ക് എത്തിച്ചതാണെന്നും ആവശ്യക്കാര്‍ക്ക് ഗ്രാമിന് 3500 രൂപ മുതല്‍ 5000 രൂപ വരെ വിലപറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും മനസ്സിലായി.

Related Articles

Latest Articles