Heavy Rain In Kerala
കാസര്‍കോട്: വടക്കന്‍ കേരളത്തിലാകെ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ്. മിക്ക ജില്ലയിലും മഴക്കാറ് മാറി വെയില് വന്നു. വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത തുടരുകയാണ്. പാലക്കാട് മലമ്പുഴ ഉള്‍പ്പടെ വടക്കന്‍ കേരളത്തിലെ ആറ് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയ നിലയിലാണ്. പാലക്കാട് ജില്ലയില്‍ നിലവില്‍ ഒരു ദുരിതാശ്വാസ ക്യാമ്പാണ് ഉള്ളത്. കോഴിക്കോട് താലൂക്ക് അടിസ്ഥാനത്തില്‍ കണ്ട്രോള് റൂം തുറങ്ങിയിട്ടുണ്ട്. ഫയര്‍ഫോഴ്സിന്റെ ഒന്‍പത് യൂണിറ്റുകളും സജ്ജമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സേവനവും ഉറപ്പ് വരുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
അണക്കെട്ടുകള്‍ നദികള്‍ എന്നിവയിലെ വെള്ളത്തിന്റെ നിരപ്പ് അപകടാവസ്ഥയിലല്ല. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാണാസുര, കാരാപ്പുഴ ഡാമുകളില്‍ ജലനിരപ്പ് സാധാരണ അവസ്ഥയിലാണ്. സൈന്യം വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചു. കണ്ണൂരില്‍ മലയോര മേഖയിലുള്ളവര്‍ക്കും പുഴയോരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകി. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മലപ്പുറത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാസര്‍ഗോഡും ജാഗ്രത തുടരുകയാണ്. വടക്കന്‍ ജില്ലകളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…