Uttar Pradesh CM Yogi Adityanath exempts Ayodhya mutts, temples from commercial tax
ഉത്തർപ്രദേശ്: വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. അതിനായി വിവിധ ബാച്ചുകളുടെ രജിസ്ട്രേഷൻ ഈ വർഷം ഏപ്രിൽ മാസം മുതൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ് സ്ഥാപിത ദിനമായ ജനുവരി 24 ന്, മുഖ്യമന്ത്രി അഭ്യുദയ് യോജന എന്ന പദ്ധതിക്ക് കീഴിലാണ് സൗജന്യ പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ഓഫ്ലൈൻ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 20 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക.
ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്കും, താഴ്ന്ന വരുമാനമുള്ള വീട്ടിലെ കുട്ടികൾക്കും സിവിൽ സർവ്വീസ് ,ജെഇഇ, നീറ്റ്, എൻഡിഎ, സിഡിഎസ് മുതലായ മത്സരപരീക്ഷകളിൽ യോഗ്യത നേടാൻ സാധിക്കാറില്ല. കഴിവുളളവരും കഠിനാധ്വാനികളുമായിരുന്നിട്ടും അവർക്കാവശ്യമായ പഠനസാമഗ്രികളും പരിശീലനങ്ങളും ലഭിക്കാത്തതാണ് കാരണം. വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ പഠനസാമഗ്രികളും ലഭ്യമാകുന്ന ഇ ലേണിംഗ് പ്ലാറ്റ്ഫോം ആണ് മുഖ്യമന്ത്രി അഭ്യുദയ് യോജന. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നീ മേഖലകളിലെ വിദഗ്ധരുടെ മാർഗനിർദ്ദേശങ്ങൾ വിർച്വലായി ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുന്നു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…