Sunday, September 20, 2026

പത്തനംതിട്ട ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ മരുമകൾ കള്ളവോട്ട് ചെയ്തുവെന്നാരോപണം ; ജില്ലാ കളക്ടർക്ക് പരാതി

പത്തനംത്തിട്ട ആറന്മുളയില്‍ കള്ളവോട്ട് പരാതി. മരിച്ചയാളുടെ പേരില്‍ മരുമകൾ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഇതിനായി ഒത്തുകളിച്ചെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ ജില്ല കളക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ വീട്ടില്‍ അന്നമ്മ എന്ന 94 കാരി നാല് വർഷം മുമ്പ് മരിച്ചിരുന്നു . ഇവരുടെ പേരിലാണ് വീട്ടില്‍ വോട്ടിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ശേഷം 18-ാം തീയതി ഉച്ചയ്ക്ക് ബിഎല്‍ഒയും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ വീട്ടിലെത്തി. 94 കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിൽ ഇവരുടെ മരുമകള്‍ 72-കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നാണ് എൽഡിഎഫ് ൽകിയിരിക്കുന്ന പരാതി. പിഴവ് സംഭവിച്ചുവെന്ന് ബിഎല്‍ഒ സമ്മതിച്ചുവെന്നാണ് വിവരം.

Related Articles

Latest Articles