Sunday, May 19, 2024
spot_img

മുംബൈ മുതൽ ഗുജറാത്ത് വരെ 70 യാത്രക്കാരുമായി എൻജിൻ കവർ ഇല്ലാതെ വിമാനം പറന്നു; പിന്നെ സംഭവിച്ചത്

മുംബൈ: എന്‍ജിന്‍ കവറില്ലാതെ 70 യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു. വിമാനത്തിന്‍റെ ടേക്ക്ഓഫിന് മുമ്പ് എന്‍ജിന്‍ കവര്‍ മുംബൈ വിമാനത്താവളത്തിലെ എയര്‍പോര്‍ട്ടില്‍ (Airport) പതിക്കുകയായിരുന്നു. ജീവനക്കാര്‍ അടക്കം എഴുപത് ആളുകളുമായി പറന്ന വിമാനം സുരക്ഷിതമായി ഭുജുവില്‍ വന്നിറങ്ങി.

മുംബൈയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഗുജറാത്തിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് എന്‍ജിന്‍ കവര്‍ ഇല്ലാതെ പറന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെതന്നെ എന്‍ജിന്‍ കവറില്ലാത്ത കാര്യം മുംബൈ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ റിപ്പോര്‍ട്ട്ചെയ്തു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. . ഇത്തരം സംഭവങ്ങള്‍ അപകടത്തിന് വഴിവെക്കില്ലെങ്കിലും ചിലപ്പോഴെങ്കിലും അത് വിമാനത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അറ്റകുറ്റപ്പണികളിലെ പോരായ്മയാകാം സംഭവത്തിന് കാരണമെന്ന് വിമാനത്താവളം അധികൃതര്‍ പ്രതികരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടായില്ല. ഗുജറാത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Latest Articles