Friday, May 17, 2024
spot_img

മതവികാരം വൃണപ്പെടുത്തിയെന്ന കേസ്;ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മതവികാരം വൃണപ്പെടുത്തിയെന്ന കേസില്‍ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കോടതിയുടെ നടപടി. സുബൈറിന്റെ ജാമ്യാപേക്ഷ ജൂലൈ 13ന് കോടതി പരിഗണിക്കും.

സീതാപൂര്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഹമ്മദ് സുബൈറിനെ കോടതിയില്‍ ഹാജരാക്കിയത്. തന്റെ ഒരു ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജൂണ്‍ മാസത്തിലാണ് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ സെക്ഷന്‍ 153 ബി, 505 (1) (ബി), 505 (2) എന്നിവ എഫ്ഐആറില്‍ ചേര്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ ലഖിംപൂര്‍ ഖേരിയിലെ കോടതി മുഹമ്മദ് സുബൈറിന് സമന്‍സ് അയച്ചിരുന്നു. സുബൈറിനെതിരെ നവംബര്‍ 25 ന് പ്രാദേശിക പത്രപ്രവര്‍ത്തകനായ ആശിഷ് കത്യാറാണ് കേസ് ഫയല്‍ ചെയ്തത്.

Related Articles

Latest Articles