Sunday, May 19, 2024
spot_img

അലുമിനിയം തൊട്ടാൽ ഇനി പൊള്ളും!!! മൂന്നാഴ്ചക്കിടെ 15 ശതമാനം വിലവർധന; കേരളത്തിൽ കൂടിയത് കിലോയ്ക്ക് 150 രൂപവരെ

മലപ്പുറം: ഇനി കുറച്ചുനാളത്തേയ്ക്ക് അലുമിനിയം പാത്രങ്ങൾ വാങ്ങാം എന്ന് കരുതി കടകളിൽ പോകാതിരിക്കുന്നതാകും നല്ലത്. അത്രയ്ക്ക് കൈ പൊള്ളുന്ന വിലയാണ് ഇപ്പോൾ അലുമിനിയത്തിന്. ആഗോള വിപണിയിൽ അലുമിനിയം വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായാണ് റിപ്പോർട്ട്. പ്രളയത്തിനും, കോവിഡ് മഹാമാരിയ്ക്കും ശേഷം തിരിച്ചടി നേരിടുന്ന നിർമ്മാണ മേഖലയ്ക്ക് ഇരുട്ടടിയാണ് അലുമിനിയത്തിെൻറ വിലർധന. അതോടൊപ്പം അലുമിനിയത്തിന്റെ എല്ലാ ഉൽപ്പന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പതിനഞ്ചു ശതമാനം വില വർധനയാണ് ഉണ്ടായിരിക്കുന്നത്. ചൈനയിൽ അലുമിനിയം ഉത്പാദനം കുറഞ്ഞതും ഗിനിയയിൽ പട്ടാള അട്ടിമറി കാരണം കയറ്റുമതി നിലച്ചതുമാണ് പെട്ടെന്ന് വില ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. കേരളത്തിൽ കിലോയ്ക്ക് 150 രൂപവരെയാണ് വില കൂടിയതെന്ന് വ്യാപാരികൾ പറയുന്നു. ഒരു മാസത്തിനിടെ മാത്രം കിലോക്ക് 120 മുതല്‍ 150 രൂപയുടെ വര്‍ദ്ധനവാണ് അലുമിനിയം പാത്രങ്ങൾക്ക് വിപണിയിലുണ്ടായിട്ടുള്ളത്. അലുമിനിയം ഫാബ്രിക്കേഷൻ ഉൽപന്നങ്ങൾക്കും വില കുതിക്കുകയാണ്.

Related Articles

Latest Articles