Monday, December 29, 2025

ആലുവയിൽ കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി

ആലുവ: കാലടി ചെങ്ങമനാട് കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി. ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെയാണ് നാട് കടത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം പൊന്നിടത്തു പാറ വീട്ടില്‍ ബ്രിസ്റ്റോയെയാണ് ആറ് മാസത്തേക്ക് നാടുകടത്തിയത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായിട്ടാണ് കുറ്റവാളിക്കെതിരെ കാപ്പ ചുമത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് ഇയാൾക്കെതിരെ കാപ്പ ഉത്തരവിട്ടത്.

കഴിഞ്ഞ ഡിസംബറില്‍ സേവ്യര്‍ എന്നയാളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. കൊലപാതക ശ്രമം, ദേഹോപദ്രവം, അടിപിടി, വീട് കയറി ആക്രമണം തുടങ്ങിയ കേസുകളിലെ പ്രതികൂടിയാണിയാൾ.

Related Articles

Latest Articles