Tuesday, May 7, 2024
spot_img

‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍; സോണിയാ ഗാന്ധിയ്‌ക്ക് രാജികത്ത് നൽകി

ദില്ലി: മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. രാജികത്ത് രാജികത്ത് കൈമാറി. ‘പഞ്ചാബ്​ ലോക്​ കോണ്‍ഗ്രസ്’​ എന്നാണ്​ അമരീന്ദറിന്റെ (Amarinder Singh) പുതിയ പാര്‍ട്ടിയുടെ പേര്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ചണ്ഡിഗഡില്‍ നടന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ അമരീന്ദര്‍ സിങ് പറഞ്ഞു.

‘ഞാൻ എന്റെ രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. രാജിവയ്ക്കാനുള്ള കാരണങ്ങൾ നിരത്തിയാണ് കത്ത്. ‘പഞ്ചാബ് ലോക് കോൺഗ്രസ്’– എന്റെ പുതിയ പാർട്ടിയുടെ പേര്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് കാത്തിരിക്കുകയാണ്’ –അമരിന്ദർ ട്വിറ്ററിൽ കുറിച്ചു.

പാര്‍ട്ടി ചിഹ്നത്തില്‍ അന്തിമ തീരുമാനമായില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൂന്ന് ചിഹ്നങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി മൂന്ന് വ്യത്യസ്ത ചിഹ്നങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഔപചാരികമായി നിലവില്‍ വരുമ്പോള്‍ നയങ്ങളും കാഴ്ചപ്പാടും പദ്ധതികളും പ്രഖ്യാപിക്കുമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു. സെപ്‌തംബർ 18ന് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവുമായുള‌ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

Related Articles

Latest Articles