പാൽപ്പായസം കഷായമാക്കാൻ ദേവസ്വം ബോർഡ്; ഗോപാല കഷായം തിളയ്ക്കുന്നു..
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ പാല്പായസത്തിന് പായസവുമായി വിദൂര സാമ്യം പോലുമില്ലാത്ത ഗോപാല കഷായം എന്ന പേരാണ് ദേവസ്വം ബോർഡ് നൽകാൻ ഉദ്ദേശിക്കുന്നത്. ഈ തീരുമാനത്തിനെതിരെ വിശ്വാസികളിൽ നിന്നും രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആചാരപരമായി ഗോപാല കഷായം എന്ന പേരില് തന്നെയായിരുന്നു അമ്പലപ്പുഴ പാല്പ്പായസം അറിയപ്പെട്ടിരുന്നതെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ പെരുമാറ്റത്തിന് കാരണം പറയുന്നത്.

