Sunday, June 16, 2024
spot_img

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ,ജോർദാൻ രാജ്യങ്ങളിലേക്ക് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം നാളെ; ലെബനണിലെ ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ; കരയുദ്ധത്തിന് ഇസ്രായേൽ അമേരിക്കൻ സഹായം തേടിയേക്കും?

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ ജോർദാൻ രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണം സ്വീകരിച്ചാണ് ബൈഡൻ ഇസ്രായേലിൽ എത്തുന്നത്. ഹമാസ് ഭീകരതയ്‌ക്കെതിരെ പോരാടുന്ന ഇസ്രായേലിന് അമേരിക്കയുടെ പിന്തുണ അറിയിക്കാനാണ് സന്ദർശനമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. നിർണ്ണായകമായ സമയത്താണ് സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ ഗാസയിലേയ്ക്ക് കരയുദ്ധം നടത്താൻ തയ്യാറെടുക്കുന്നതിനിടെയിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം. നേരത്തെ ആന്റണി ബ്ലിങ്കനും ഇസ്രായേൽ സന്ദർശിച്ചിരുന്നു. സംഘർഷം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ അമേരിക്ക വിമാന വാഹിനിക്കപ്പലടക്കം ഇസ്രയേലിനെ സഹായിക്കാൻ അയച്ചിരുന്നു. അതേസമയം ഗാസ പിടിച്ചടക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമായിരിക്കും എന്ന് ബൈഡൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

ലെബനണിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇന്ന് രാവിലെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഈ യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് ഹിസ്ബുള്ള ആദ്യ ഘട്ടത്തിൽ അറിയിച്ചെങ്കിലും സിറിയയിൽ നിന്നും ലബനണിൽ നിന്നും ഇസ്രായേലിനു നേരെ ആക്രമണം നടന്നിരുന്നു. ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെ ആക്രമണം നിർത്തിയാൽ വിട്ടയക്കാം എന്നാണ് ഇപ്പോൾ ഹമാസ് ഭീകരരുടെ നിലപാട്. പക്ഷെ ഇസ്രായേൽ അതിനോട് പ്രതികരിച്ചിട്ടില്ല. ഇസ്രയേലിനെ പൂർണ്ണമായും നിരായുധീകരിക്കാനാണ് ഇസ്രായേൽ ശ്രമം.

Related Articles

Latest Articles