Friday, May 17, 2024
spot_img

അതിജീവനത്തിന്റെ രഹസ്യം പങ്കുവച്ച് അമിതാഭ് ബച്ചന്‍; ”20 കൊല്ലമായി,തനിക്ക് 25ശതമാനം കരള്‍ മാത്രമേ ഉള്ളു, ക്ഷയരോഗവും, പോളിയോയും മറികടന്നു”

മുംബൈ- തനിക്ക് വെറും 25ശതമാനം കരള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ഈ എഴുപത്തിയാറാം വയസ്സിലും സുഖമായി ജീവിയ്ക്കുന്നു. രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ നടത്തിയതുകൊണ്ടാണത്. രോഗങ്ങള്‍ നേരത്തേ കണ്ടെത്താന്‍ വേണ്ട പരിശോധനകള്‍ നടത്തുക. എല്ലാവരോടുമായി ഈ ഉപദേശം നല്‍കിയിരിയ്ക്കുന്നത് ഇന്ത്യയുടെ മഹാനടനായ അമിതാഭ് ബച്ചനാണ്. ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിലാണ് ബോളിവുഡിലെ ബിഗ് ബി പറഞ്ഞത്.

‘കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്ക് പോളിയോയും ക്ഷയരോഗവും പിടിപെട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ഞാന്‍ ക്ഷയരോഗത്തെ അതിജീവിച്ചവനാണ്. ഞാന്‍ പോളിയോയെ അതിജീവിച്ചവനാണ്. അണുബാധയുള്ള രക്തം കുത്തിവച്ചതുകൊണ്ട് എനിയ്ക്ക് ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ടു. ആ രോഗം എന്റെ കരളിന്റെ എഴുപത്തഞ്ച് ശതമാനവും കാര്‍ന്നുതിന്നു. ബാക്കി ഇരുപത്തഞ്ച് ശതമാനം കരള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ആ രോഗം കണ്ടെത്തി ഇരുപത് കൊല്ലം കഴിഞ്ഞും ഞാന്‍ ഈ എഴുപത്തിയാറാ!ം വയസ്സിലും വലിയ കുഴപ്പങ്ങളില്ലാതെ ജീവിയ്ക്കുന്നു. അതുകൊണ്ട് രോഗങ്ങള്‍ നേരത്തേ കണ്ടെത്തുക, സമയത്ത് ചികിത്സിക്കുക.’ അദ്ദേഹം പറഞ്ഞു.

‘നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകും. എട്ടുകൊല്ലത്തോളം ഞാന്‍ ക്ഷയരോഗബാധിതനായിരുന്നു. എനിയ്ക്കത് പിടിപെടാമെങ്കില്‍ ആര്‍ക്കും ആ രോഗം പിടിപെടാം.ഒരു നാണവുമില്ലാതെ ഞാനത് തുറന്ന് പറയുന്നു. അതുകൊണ്ട് അസുഖലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ കഴിയുന്നതും വിദഗ്ധചികിത്സ തേടുക, രോഗങ്ങള്‍ വച്ചുകൊണ്ടിരുന്നാല്‍ ഒരിക്കലുമതിനു ചികിത്സയുണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു.

സാധാരണ പൊതുജനമദ്ധ്യത്തിലുള്ളവര്‍ തനിയ്ക്ക് പിടിപെടുന്ന രോഗങ്ങളെ അതീവരഹസ്യമായി കൊണ്ടുനടക്കുമ്പോള്‍ ക്ഷയരോഗിയായിരുന്നു എന്നതുള്‍പ്പെടെ തുറന്ന് പറഞ്ഞ് ജനങ്ങളെ ബോധവല്‍ക്കരിയ്ക്കുന്ന ബിഗ് ബിയുടെ വാക്കുകള്‍ക്ക് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ലഭിയ്ക്കുന്നത്.

തനിയ്ക്ക് വെറും 25ശതമാനം കരള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ഈ എഴുപത്തിയാറാം വയസ്സിലും സുഖമായി ജീവിയ്ക്കുന്നു. രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ നടത്തിയതുകൊണ്ടാണത്. രോഗങ്ങള്‍ നേരത്തേ കണ്ടെത്താന്‍ വേണ്ട പരിശോധനകള്‍ നടത്തുക. എല്ലാവരോടുമായി ഈ ഉപദേശം നല്‍കിയിരിയ്ക്കുന്നത് ഇന്ത്യയുടെ മഹാനടനായ അമിതാഭ് ബച്ചനാണ്. ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്.

‘കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്ക് പോളിയോയും ക്ഷയരോഗവും പിടിപെട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ഞാന്‍ ക്ഷയരോഗത്തെ അതിജീവിച്ചവനാണ്. ഞാന്‍ പോളിയോയെ അതിജീവിച്ചവനാണ്. അണുബാധയുള്ള രക്തം കുത്തിവച്ചതുകൊണ്ട് എനിയ്ക്ക് ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ടു. ആ രോഗം എന്റെ കരളിന്റെ എഴുപത്തഞ്ച് ശതമാനവും കാര്‍ന്നുതിന്നു. ബാക്കി ഇരുപത്തഞ്ച് ശതമാനം കരള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ആ രോഗം കണ്ടെത്തി ഇരുപത് കൊല്ലം കഴിഞ്ഞും ഞാന്‍ ഈ എഴുപത്തിയാറാ!ം വയസ്സിലും വലിയ കുഴപ്പങ്ങളില്ലാതെ ജീവിയ്ക്കുന്നു. അതുകൊണ്ട് രോഗങ്ങള്‍ നേരത്തേ കണ്ടെത്തുക, സമയത്ത് ചികിത്സിക്കുക.’ അദ്ദേഹം പറഞ്ഞു.

‘നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകും. എട്ടുകൊല്ലത്തോളം ഞാന്‍ ക്ഷയരോഗബാധിതനായിരുന്നു. എനിയ്ക്കത് പിടിപെടാമെങ്കില്‍ ആര്‍ക്കുമാ രോഗം പിടിപെടാം.ഒരു നാണവുമില്ലാതെ ഞാനത് തുറന്ന് പറയുന്നു. അതുകൊണ്ട് അസുഖലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ കഴിയുന്നതും വിദഗ്ധചികിത്സ തേടുക, രോഗങ്ങള്‍ വച്ചുകൊണ്ടിരുന്നാല്‍ ഒരിക്കലുമതിനു ചികിത്സയുണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു.

സാധാരണ പൊതുജനമദ്ധ്യത്തിലുള്ളവര്‍ തനിയ്ക്ക് പിടിപെടുന്ന രോഗങ്ങളെ അതീവരഹസ്യമായി കൊണ്ടുനടക്കുമ്പോള്‍ ക്ഷയരോഗിയായിരുന്നു എന്നതുള്‍പ്പെടെ തുറന്ന് പറഞ്ഞ് ജനങ്ങളെ ബോധവല്‍ക്കരിയ്ക്കുന്ന ബിഗ് ബിയുടെ വാക്കുകള്‍ക്ക് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ലഭിയ്ക്കുന്നത്.

Related Articles

Latest Articles