Sunday, November 8, 2026

മമതക്കെതിരെ വടിയെടുത്ത് അമിത് ഷാ; സംഘർഷങ്ങളിൽ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയയ്ച്ചു

ദില്ലി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലും ഡോക്ടര്‍മാരുടെ സമരത്തിലും അമിത് ഷാ ഇടപെടുന്നു. ബംഗാളിൽ സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. രാഷ്ട്രീയ സംഘര്‍ഷങ്ങളും അക്രമങ്ങളും നേരിടുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

മമതയുടെ ഭരണ കാലയളവിൽ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ അക്രമങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം നല്‍കിയ കത്തിലുണ്ട്. ഇതിനു പിന്നാലെ ബംഗാളില്‍ ഇപ്പോൾ നടക്കുന്ന ഡോക്ടര്‍മാരുടെ സമരത്തെ കുറിച്ചും ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. അടിയന്തരമായി വിശദീകരണം നല്‍കണമെന്നാണ് കത്തിലെ നിര്‍ദേശം.

Related Articles

Latest Articles