Monday, November 2, 2026

കേരളത്തോട് വിവേചനമില്ല, പരിഗണന മാത്രം; കേ​ര​ള​ത്തി​ന് നൽകുന്നത് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി പ​ണമെന്ന് ഗ​ഡ്ക​രി

ദില്ലി: കേ​ന്ദ്ര​ത്തിന് കേ​ര​ള​ത്തോട് വി​വേ​ച​ന​മി​ല്ലെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ഗ​രി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വു​മാ​യി നടത്തിയ കൂ​ടി​ക്കാ​ഴ്ചയ്ക്ക് ശേഷമാണ് ഗഡ്കരിയുടെ പ്ര​സ്താ​വ​ന.

ദേ​ശീ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ചെ​ല​വ് കേ​ര​ള​ത്തി​ൽ മൂ​ന്നോ നാ​ലോ മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ്. അതുകൊണ്ട് മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾക്ക് നൽകുന്നതിലും മൂ​ന്നി​ര​ട്ടി പ​ണം കേരളത്തിന് ന​ൽ​കു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച കാ​ര്യ​ങ്ങ​ളി​ൽ അ​ടു​ത്ത​മാ​സം ചേ​രു​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​താ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഗ​ഡ്ക​രി​യെ ക​ണ്ട​ത്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതു മരാമത്ത് വകുപ്പ്‌ മന്ത്രി ജി സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Related Articles

Latest Articles