Tuesday, November 3, 2026

എട്ടുവയസ്സുകാരനെ കൊന്ന് അഴുക്ക് ചാലിൽ തള്ളി; ട്രാൻസ്ജെൻഡർ അറസ്റ്റിൽ ; നരബലിയെന്ന സംശയമുന്നയിച്ച് പ്രദേശവാസികൾ

ഹൈദരാബാദ് : സാന്ത നഗറിലെ അഴുക്ക് ചാലിൽ എട്ടുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അഴുക്ക് ചാലിൽ തള്ളിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട കുട്ടിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

സംഭവത്തിൽ ട്രാൻസ്ജെൻഡർ ആയ ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടിയിരുന്നു. ഇമ്രാൻ ആവശ്യപ്പെട്ടപ്രകാരം ഒആർഎസ് പാനീയം നൽകാനാണ് കുട്ടി എത്തിയത്. തുടർന്ന് ബക്കറ്റിൽ കുട്ടിയുടെ തല കടത്തിയാണ് ഇയാൾ കുട്ടിയെ ശ്വാസം മുട്ടിച്ചുകൊന്നത്.

നരബലിയാണ് നടന്നതെന്നും ഗൂഢമായ പല പ്രവർത്തനങ്ങളും ഇമ്രാന്റെ വീട്ടിൽ നടക്കാറുണ്ടെന്നും പ്രദേശവാസികൾ ആരോപിച്ചു. എന്നാൽ, കുട്ടിയുടെ പിതാവുമായി ഇമ്രാന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

Related Articles

Latest Articles