Friday, May 10, 2024
spot_img

ഹമാസ് തീവ്രവാദികൾക്കെതിരെ തുടരുന്ന യുദ്ധത്തിൽ വീരരമൃത്യു വരിച്ചരിൽ ഇന്ത്യൻ വംശജനായ സൈനികനും ! വിങ്ങി പൊട്ടി ഇസ്രയേലിനുള്ളിലെ “മിനി ഇന്ത്യയായ” ഡിമോണ നഗരം

ഹമാസ് തീവ്രവാദികൾക്കെതിരെ തുടരുന്ന യുദ്ധത്തിൽ വീരരമൃത്യു വരിച്ച ഇസ്രായേലി സൈനികരിൽ 20 വയസുകാരനായ ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികനും ഉൾപ്പെടുന്നുവെന്ന് തെക്കൻ ഇസ്രായേലി പട്ടണമായ ഡിമോണയുടെ മേയർ അറിയിച്ചു. ഹലേൽ സോളമൻ എന്ന ഈ സൈനികൻ ഡിമോണ നിവാസിയാണ്.

“ഗാസയിലെ യുദ്ധത്തിൽ ഡിമോണയുടെ വീരപുത്രൻ ഹലേൽ സോളമന്റെ മരണം ഞങ്ങൾ അറിയിക്കുന്നത് വളരെ ദുഃഖത്തോടും വേദനയോടും കൂടിയാണ്,” ഡിമോണയുടെ മേയർ ബെന്നി ബിറ്റൺ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചു.

“മാതാപിതാക്കളായ റോണിറ്റിന്റെയും മൊർദെചായിയുടെയും സഹോദരിമാരുടെയും ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു: ഹലേൽ അർത്ഥവത്തായ സേവനം ചെയ്യാൻ ആഗ്രഹിച്ച് ഗിവതിയിൽ (ബ്രിഗേഡിൽ) ചേർന്നു. അർപ്പണബോധമുള്ള ഒരു മകൻ, അവന്റെ കണ്ണുകളിൽ എപ്പോഴും മാതാപിതാക്കളോട് ബഹുമാനം ഉണ്ടായിരുന്നു. അപാരമായ നല്ല ഗുണങ്ങൾ ഉള്ള അവൻ ദാനത്തിലും എളിമയിലും വിനയത്തിലും വിശ്വസിച്ചിരുന്നു. ഡിമോണ നഗരം മുഴുവൻ അവന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു,” മേയർ കൂട്ടിച്ചേർത്തു.

ഇസ്രായേലിന്റെ തെക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ് ഡിമോണ, ഇസ്രായേലിന്റെ ആണവ റിയാക്ടറായി അറിയപ്പെട്ടിരുന്ന ഈ നഗരം “മിനി ഇന്ത്യ” എന്ന് പേരിലും അറിയപ്പെടുന്നുണ്ട്, ഇന്ത്യയിൽ നിന്നുള്ള ജൂതന്മാർ ഈ നഗരത്തിലാണ് കൂടുതലായും തിങ്ങിപ്പാർക്കുന്നത്.

ഹലേലിന്റെ വിയോഗത്തിൽ ദുഃഖം പ്രകടിപ്പിച്ച ഇന്ത്യൻ വംശജർ “ഇസ്രായേലിന്റെ നിലനിൽപ്പിനായി ന്യായമായ യുദ്ധം ചെയ്യുന്ന മറ്റ് യുവ ഇസ്രായേലികളുടെ ജീവൻ നഷ്ടപ്പെട്ടതിലും വലിയ ദുഃഖം രേഖപ്പെടുത്തി. ഗാസയിൽ തുടരുന്ന യുദ്ധത്തിൽ 11 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles