Thursday, October 15, 2026

കൊല്ലപ്പെട്ട കുട്ടികളിൽ അവശേഷിക്കുന്നത് ഇത്രമാത്രം!ഹമാസ് തീവ്രവാദികൾ കൊന്ന് കത്തിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ പല്ലുകൾ കണ്ടെത്തിയതായി ഇസ്രയേൽ !അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹമാസ് നരനായാട്ട് നടത്തിയ ബിയേരി നഗരത്തിൽ നിന്ന്

ഹമാസ് തീവ്രവാദികൾ കൊന്ന് കത്തിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ പല്ലുകൾ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ന് അതിർത്തി കടന്ന് നുഴഞ്ഞു കയറിയ ഹമാസ് തീവ്രവാദികൾ ആയിരക്കണക്കിന് സാധാരണക്കാരായ ഇസ്രയേലി പൗരന്മാരെയാണ് കൂട്ടക്കൊല ചെയ്തത്.

ഹമാസ് കൂട്ടക്കുരുതി നടത്തിയ നഗരങ്ങളിലൊന്നായ ബിയേരിയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. “ബിയേരിയിലെ കൊല്ലപ്പെട്ട കുട്ടികളിൽ അവശേഷിക്കുന്നത് ഇത്രമാത്രം. ഉദ്യോഗസ്ഥർക്ക് അവരുടെ പല്ലുകൾ കണ്ടെത്താൻ അവശിഷ്ടങ്ങൾ അരിച്ചുപെറുക്കേണ്ടി വന്നു,” എന്ന അടിക്കുറിപ്പോടെ ഇസ്രായേലിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തപ്പോഴാണ് ഹമാസിന്റെ കൊടും ക്രൂരത പുറം ലോകമറിഞ്ഞത്

Related Articles

Latest Articles