Wednesday, October 7, 2026

ഭാഗ്യശാലികൾ ഇനി മുതൽ ദരിദ്രവാസികളാകില്ല;വലിയ തുക സമ്മാനം ലഭിക്കുന്നവർക്കുള്ള ഏകദിന ക്ലാസ് ഫെബ്രുവരി മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ലോട്ടറിയിലൂടെ വലിയ തുക സമ്മാനം ലഭിക്കുന്നവർക്ക് ഏർപ്പെടുത്തിയ ഏകദിന ക്ലാസ് ഫെബ്രുവരി മാസം ആരംഭിക്കും. സിലബസ് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. രാമലിംഗത്തിന്റെ നേതൃത്വത്തിലാണ് നിർദേശങ്ങൾ സർക്കാരിനു സമർപ്പിച്ചത് .

ക്ലാസുകളിൽ പങ്കെടുക്കുന്നവരുടെ ജീവിത പശ്ചാത്തലമനുസരിച്ച് അനുയോജ്യമായ നിക്ഷേപ മാതൃകകളെ കുറിച്ചുള്ള ഉപദേശങ്ങൾ നൽകും. പണം ചെലവഴിക്കുമ്പോൾ എന്തിനൊക്കെയാണു പ്രാധാന്യം നൽകേണ്ടതെന്നു പഠിപ്പിക്കും. ഷെയർ മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട്, ഇൻഷുറൻസ് മേഖലകളെക്കുറിച്ചും നിക്ഷേപ രീതികളെക്കുറിച്ചും ജേതാക്കള്‍ക്കു മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണു ക്ലാസ് സജ്ജമാക്കുകയെന്നു ലോട്ടറി വകുപ്പ് അധികൃതർ വ്യക്തമാക്കി.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർക്കു പുറമേ ഇൻഷുറൻസ് അടക്കമുള്ള മേഖലകളിലെ വിദഗ്ധരെ ക്ലാസെടുക്കാൻ എത്തിക്കും. ലോട്ടറി ജേതാക്കളിൽ പലരും പണം അലക്ഷ്യമായി നഷ്ടപ്പെടുത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു ക്ലാസ് സംഘടിപ്പിക്കാൻ ലോട്ടറി വകുപ്പ് തീരുമാനിച്ചത്.

Related Articles

Latest Articles