രാജ്യത്താദ്യമായി 100 % വാക്‌സിനേഷൻ നേട്ടം കൈവരിച്ച് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. വാക്‌സിനെടുക്കേണ്ട എല്ലാ ആളുകളും രണ്ട് വാക്‌സിൻ ഡോസുകളും പൂർത്തിയാക്കി. കോവിഷീൽഡ് വാക്‌സിനാണ് കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ ദ്വീപുകളിൽ ഉപയോഗിച്ചതെന്ന് ദ്വീപ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ കാരണം പ്രദേശത്ത് വാക്‌സിനേഷൻ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വാക്‌സിൻ എടുക്കേണ്ട 2.86 ലക്ഷം ജനങ്ങൾ 836 ദ്വീപുകളിലായാണ് താമസം. ഈവർഷം ജനുവരി 16 മുതലാണ് ആൻഡമാനിൽ വാക്‌സിനേഷൻ ആരംഭിച്ചത്.

