Thursday, December 18, 2025

അവിഹിത ബന്ധമെന്ന് സംശയം: ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

ഹൈദരാബാദ്: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശിലെ (Andhra Pradesh) ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണു സംഭവം. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു. വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്.

ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഓട്ടോയിലാണ് സ്ത്രീ പൊലീസ് സ്‌റ്റേഷന് മുന്നില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ തലയുമായി സ്‌റ്റേഷനുള്ളിലേക്ക് കടന്ന് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ വസുന്ധര ഇത് ചോദ്യം ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച് ഇവരുടെ വീട്ടിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികളും വെളിപ്പെടുത്തി. വസുന്ധരയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles