Saturday, May 18, 2024
spot_img

അഭിമാന നിമിഷം: നാസയുടെ പുതിയ പത്ത് ആസ്ട്രനോട്ടുകളിൽ ‘അനിൽ മേനോനും’

വാഷിംഗ്ടൺ: നാസയുടെ ബഹിരാകാശ യാത്രികനാകാൻ (Astronaut ഇന്ത്യൻ വംശജനും. 12,000 അപേക്ഷകരില്‍ നിന്ന് പത്ത് പേരെയാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ വംശജനായ കൃത്യമായി പറഞ്ഞാല്‍ പാതി മലയാളിയായ അനില്‍ മനോന്‍ ഈ പത്തംഗ സംഘത്തില്‍ ഒരാളും. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും അയക്കുന്നതിനൊപ്പം ചൊവ്വയിലേക്ക് ആളെ അയക്കാനുമുള്ള ദൗത്യങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.

ബഹിരാകാശ ദൗത്യങ്ങൾക്ക് മുൻപായുള്ള പരിശീലന പരിപാടികൾക്കായിട്ടാണ് അനിൽ മേനോൻ ഉൾപ്പെടെയുള്ള പത്ത് പേരെ തെരഞ്ഞെടുത്തത്. നാല് സ്ത്രീകളും ആറ് പുരുഷന്മാരുടെയും പേരുകൾ നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസനാണ് പുറത്തുവിട്ടത്. മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍ കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് 45 കാരനായ അനില്‍ മേനോന്‍. നേരത്തെ സ്‌പേസ് എക്‌സിന്റെ ഡെമോ-2 മിഷന്റെ ഭാഗമായി മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായിരുന്നു.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ വിവിധ പര്യവേഷണങ്ങളിൽ ക്രൂ ഫ്ലൈറ്റ് സർജനായി നാസയിൽ പ്രവർത്തിച്ച പരിചയം ഡോ. മേനോന് ഉണ്ട്. 45 കാരനായ അദ്ദേഹം എമർജൻസി മെഡിസിൻ ഫിസിഷ്യൻ പരിശീലനം നേടി. നാസ പ്രൊഫൈൽ അനുസരിച്ച്, 2010 ലെ ഹെയ്തിയിലെ ഭൂകമ്പം, 2015 ലെ നേപ്പാളിലെ ഭൂകമ്പം, 2011 ലെ റെനോ എയർ ഷോ അപകടം എന്നിവയിലെല്ലാം ആദ്യം പ്രതികരിച്ചത് മേനോനായിരുന്നു.

Related Articles

Latest Articles