Sunday, May 5, 2024
spot_img

കേരളസർക്കാരിന് പുല്ലുവില: വീണ്ടും രാത്രിയില്‍ വെള്ളം തുറന്ന് വിട്ട് തമിഴ്‌നാട്; മുല്ലപ്പെരിയാറില്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്നു; 7140 ഘനയടി വെള്ളം തുറന്നുവിടുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ (Mullaperiyar) അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നു. 60 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്.

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ഇതോടെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നുവിടുന്ന തമിഴ്‌നാട് നടപടിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുന്നു. അണക്കെട്ടില്‍ നിന്നും രാത്രിയില്‍ ഏകപക്ഷീയമായി തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നതിനെതില്‍ കോടതി ഉടന്‍ ഇടപെടണമെന്ന ആവശ്യപ്പെട്ട് കേരളം ബുധനാഴ്ച സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും.

Related Articles

Latest Articles