Friday, May 10, 2024
spot_img

മുഖ്യന്റെ മന്ത്രി മരുമകന്റെ പേരിലുണ്ടായ ഗാർഹിക പീഡന പരാതി മുതൽ പാർട്ടിയിൽ ഉയർന്ന ഒളിക്യാമറ വിവാദം വരെ! സുരേഷ് ഗോപിയെ കരിവാരിത്തേയ്ക്കുന്ന ചില പ്രത്യേക സൈബർ പോരാളി വിഭാഗത്തിനുള്ള കരണത്തടി !വൈറലായി അഞ്ചു പാർവതി പ്രഭീഷിൻറെ പോസ്റ്റ്

മാദ്ധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രമുഖ ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചത് ഇന്നത്തെ വാർത്താ പകലിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിലൊന്നായിരുന്നു. സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചതോടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഒന്ന് കൂടി വ്യക്തമാകുകയാണ്. സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന ബിജെപി നേതാക്കളായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ എന്നിവരടങ്ങിയ വൻ ജനാവലിയാണ് സ്റ്റേഷൻ കവാടത്തിൽ തടിച്ചു കൂടിയത്.

ഇത്തരത്തിൽ ആരോപണമുയർന്നപ്പോൾ തന്നെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം പൊതുജനത്തിൽ നിന്നുയരുകയും സമൂഹ മാദ്ധ്യമത്തിലടക്കം സുരേഷ് ഗോപിക്ക് അനുകൂലമായി വ്യാപകമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. എങ്കിലും അദ്ദേഹത്തെ മനഃപൂർവ്വം കരിവാരിതേയ്ക്കാനുള്ള ശ്രമങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ നടന്നു. അവയിൽ മിക്കതും ഇടത് അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് എന്നത് നിഷേധിക്കാനാകാത്ത വസ്തുത തന്നെയാണ്.

എന്നാൽ ഇത്തരക്കാർക്കുള്ള കരണത്തടിയായി സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അദ്ധ്യാപികയും സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറുമായ അഞ്ചു പാർവതി പ്രഭീഷ്. “കേസും കൂട്ടവും അതിന്റെ വഴിക്ക് പോകട്ടെ!! അത് തന്നെയാണ് അതിന്റെ ശരിയും!!” എന്നാരംഭിക്കുന്ന കുറിപ്പിൽ മുഖ്യന്റെ മന്ത്രി മരുമകന്റെ പേരിലുണ്ടായ ഗാർഹിക പീഡന പരാതി മുതൽ പാർട്ടിയിൽ ഉയർന്ന ഒളിക്യാമറ വിവാദം വരെ പരാമർശിക്കുന്നുണ്ട്.

അഞ്ചു പാർവതി പ്രഭീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം

കേസും കൂട്ടവും അതിന്റെ വഴിക്ക് പോകട്ടെ!! അത് തന്നെയാണ് അതിന്റെ ശരിയും!!

അതിന്റെ പേരിൽ ശ്രീ സുരേഷ് ഗോപിയെ സ്ത്രീസുരക്ഷയും മര്യാദയും പഠിപ്പിക്കുന്ന ടീമുകൾ കാണാതെ പോയ ചിലത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

2019 ൽ ഒരു ഡോക്ടർ ലേഡി അന്നത്തെ ഡി ഫി നേതാവായ തന്റെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഒരു ഗാർഹിക പീഡനകേസ് കോഴിക്കോട്ട് രജിസ്റ്റർ ചെയ്തിരുന്നു. തന്നെ കുനിച്ചു നിറുത്തി മുതുകിൽ കൈമുട്ട് കൊണ്ട് ക്രൂരമായി പീഡിപ്പിക്കുമെന്നൊക്ക ആ പരാതിയിൽ ഉണ്ടായിരുന്നു.

പിന്നീട് ആ കേസ് പാർട്ടി ഇടപെട്ട് ഒത്തുതീർപ്പായി അവർക്ക് ഡിവോഴ്സ് നല്കി. പിന്നീട് ആ നേതാവ് MLA ആയി, മുഖ്യന്റെ മരുമകൻ ആയി, ശേഷം മന്ത്രിയായി സസുഖം വാഴുന്നു.

ആർക്കും ടിയാന് സ്ത്രീ സുരക്ഷാ – മര്യാദ ക്ലാസ് എടുക്കുകയേ വേണ്ട!!!

അപ്പോൾ ചോദ്യം വരും കൊല്ലം MLA യെ മറന്നോ എന്ന്!! ഒരിക്കലും ഇല്ല!! സരിത എന്ന നടി കൂടി ആയ മുൻഭാര്യ കണ്ണീരോടെ അന്നത്തെ ജേർണ്ണലിസ്റ്റ് ആയ, ഇപ്പോൾ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിനോട് എണ്ണിയെണ്ണി പറയുന്നുണ്ട് അവർ അനുഭവിച്ച കൊടിയ ഗാർഹിക പീഡനത്തെ കുറിച്ച്!! എന്നിട്ടും അയാളെ MLA ആക്കാൻ ഒട്ടും മടി തോന്നിയില്ല പ്രബുദ്ധർക്ക്!!!

പാർട്ടിയിൽ സജീവമായി രണ്ട് ശശിമാർക്കും ശശീന്ദ്രനും ഉണ്ടായിരുന്നു എണ്ണമറ്റ സ്ത്രീ പീഡന കേസുകൾ!! തീവ്രത നോക്കി അളന്ന പീഡനത്തിന് ഒടുവിൽ ഒരാൾ പാർട്ടിയിൽ ഉന്നതങ്ങളിൽ എത്തി, മറ്റൊരാൾ മുഖ്യന്റെ ഏറ്റവും വേണ്ടപ്പെട്ട അടുക്കള ക്യാബിനറ്റിൽ സജീവമായി. എന്റെ പൂച്ചക്കുട്ടിയേ എന്ന മൃദുമന്ത്രണം ചെയ്ത ആൾ മന്ത്രിയും ആയി!!!ഒരാൾക്കും സ്ത്രീ സുരക്ഷാ ക്ലാസ് എടുക്കുകയേ വേണ്ട!!

പിന്നെ അൽക്കുലുത്ത് ബീഹാറി ബന്ധം മുതൽ ലോക്കൽ നേതാക്കളുടെ കുളിമുറിയിലെ ഒളിച്ചു നോട്ടം വരെയുണ്ട്!! സോണി സഖാവിന്റെ അടിവസ്ത്ര ഒളിക്യാമറ ഒക്കെ വാർത്തയായിട്ടും ഒരാൾക്കും പാർട്ടി ക്ലാസ്സുകളിൽ സ്ത്രീ സുരക്ഷയുടെ ക്ലാസ് എടുക്കുവാൻ തോന്നിയില്ല!!തോന്നുവേം ഇല്ല!!

Related Articles

Latest Articles