Sunday, June 2, 2024
spot_img

ബോക്‌സ് ഓഫീസില്‍ 200 കോടി വിജയം നേടി രജനീകാന്ത് ചിത്രം അണ്ണാത്തെ

തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിന്റെ അണ്ണാത്തെ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നോട്ട് പോകുകയാണ്. ചിത്രം തിയറ്ററുകളില്‍ ഒരാഴ്ച തികയ്ക്കുമ്പോൾ ബോക്‌സ് ഓഫീസില്‍ വാരിക്കൂട്ടിയത് 200 കോടി രൂപ.

അതേസമയം ഇപ്പോഴും ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ആവേശത്തോടെ തുടരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ അതിന്റെ ഡ്രീം റണ്‍ തുടരാനാണ് സാധ്യത. കൊവിഡിന് ശേഷം രജനികാന്തിന്റെ അണ്ണാത്തെ കുടുംബ പ്രേക്ഷകരെ വിജയകരമായി തിയറ്ററുകളിലേക്ക് തിരികെ കൊണ്ടുവന്നു.

സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയില്‍ രജനികാന്ത്, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഗ്രാമീണ വിനോദ ചിത്രമാണ്. വിജയ്‌യുടെ മാസ്റ്ററിന് ശേഷം, രജനികാന്തിന്റെ അണ്ണാത്തെ ബോക്‌സ് ഓഫീസില്‍ കത്തിക്കയറുകയാണ്. 2021-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് അണ്ണാത്തെ.

Related Articles

Latest Articles