Thursday, May 2, 2024
spot_img

മുട്ടയ്ക്കാട് 517 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടന്നു; സാംസ്കാരിക, കായിക – അക്കാഡമിക രംഗങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു

മുട്ടയ്ക്കാട് 517 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ഇന്ന് നടന്നു. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എസ്.വിജയൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ പ്രതിനിധിയും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ എസ് സാജൻ സ്വാഗതം ആശംസിച്ചു.

സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ കരയോഗമംഗം ബീന ടീച്ചറെയും എം ടെക് ഡെയറി കെമിസ്ട്രിയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യ വി ജി യെയും കായിക രംഗത്ത് ഷട്ടിൽ ബാഡ്മിന്റണിൽ സംസ്ഥാന സെലക്ഷൻ ലഭിച്ച ഭവാനി എൽ എസിനേയും ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കുട്ടികളുടെ കൂട്ടായ്മയായ ബാലസമാജത്തിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു.

ചടങ്ങിൽ എൻഎസ്എസ് തിരുവല്ലം മേഖല കൺവീനർ വിജയകുമാരൻ നായർ, എൻഎസ്എസ് പ്രതിനിധി സഭാംഗം എം എസ് പ്രസാദ്, സെക്രട്ടറി വിജു വി നായർ യൂണിയൻ പ്രതിനിധി പി പ്രസന്നകുമാർ ഇലക്ടറൽ റോൾ അംഗം എം എസ് ജയകുമാർ വനിതാ സമാജം പ്രസിഡന്റ് ശ്രീലത മോഹൻ സെക്രട്ടറി എസ് ഗീതാമണി നന്ദിനി കുമാരി, ഗോപകുമാരൻ തമ്പി, എൻ ഗോപകുമാർ എസ് സുധീർ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ബീന ടീച്ചർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ എൻഎസ്എസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉദ്ഘാടകൻ കൂടിയായ സംഗീത്കുമാറിനെ കരയോഗം ഭാരവാഹികളും വനിതാ സമാജം ഭാരവാഹികളും 6 സ്വയംസഹായ സംഘം പ്രവർത്തകരും പൊന്നാടകൾ അണിയിച്ച് ആദരിച്ചു.

Related Articles

Latest Articles