Sunday, May 5, 2024
spot_img

സംസ്ഥാനത്ത് വീണ്ടും ആസിഡ് ആക്രമണം!തളിപ്പറമ്പിൽ കോടതി ജീവനക്കാരി ആസിഡാക്രമണത്തിനിരയായി;ഗുരുതര പരുക്ക്

കണ്ണൂർ : തളിപ്പറമ്പിൽ കോടതി ജീവനക്കാരി ആസിഡാക്രമണത്തിനിരയായി. മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ.സാഹിദയ്ക്കുനേരെയാണ് (39) നേരെയാണ് ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ സാഹിദയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർക്കറ്റ് റോഡിലെ ന്യൂസ് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. അതെ സമയം ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു.ഇയാൾ എന്തിനാണ് ആക്രമണം നടത്തിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സമീപത്ത് ഉണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്ര വിൽപനക്കാരനായ ജബ്ബാർ എന്നിവർക്കും ആസിഡ് വീണു പൊള്ളലേറ്റു.

Related Articles

Latest Articles