Monday, November 2, 2026

അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ആലുവ സൈബര്‍ പൊലീസിൻറെ നടപടി

കൊച്ചി: നിരവധി കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ആലുവ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.മനോജ് ജോസ് എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്.

അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67 തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ട സംഭവത്തിലും കണ്ണൂര്‍ സൈബര്‍ പൊലീസ് നേരത്തെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിലായിരുന്നു അന്ന് കലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നടപടി എടുത്തത്.

Related Articles

Latest Articles