Sunday, November 1, 2026

അമേരിക്കയും റഷ്യയും തോറ്റയിടത്ത് വിജയക്കൊടി നാട്ടാൻ ഭാരതം

ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഷഹീദ് (Shahed) മോഡൽ കാമികാസെ (Kamikaze) ഡ്രോണുകളും ലോയിറ്ററിംഗ് മ്യുണിഷനുകളും അതിർത്തികളിൽ വലിയ ഭീഷണിയുയർത്തുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിൽ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ (LCH) ‘പ്രചണ്ഡി’നെ (Prachand) അത്യാധുനിക ചെലവുകുറഞ്ഞ ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന (Air-to-Air) ഗൈഡഡ് മിസൈലുകൾ ഉപയോഗിച്ച് സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ വ്യോമസേന. വിലകുറഞ്ഞതും വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്നതുമായ ഡ്രോണുകളെ വീഴ്ത്താൻ ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന പോർവിമാന മിസൈലുകൾ ഉപയോഗിക്കുന്നത് സാമ്പത്തികമായി വലിയ നഷ്ടമാണെന്ന തിരിച്ചറിവാണ് ഭാരതത്തിന്റെ പ്രതിരോധ മന്ത്രാലയത്തെ ഇത്തരമൊരു പുതിയ തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത് #lchprachand #kamikazedrones #indianairforce #airtoairmissiles #defenceupdate #shaheddrones #lightcombathelicopter #militarytech #indigenousdefence #loiteringmunitions #strategicnews #tatwamayinews

Related Articles

Latest Articles