Thursday, October 8, 2026

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; ചത്തത് ധാത്രി എന്ന പെണ്‍ചീറ്റ

ഭോപ്പാല്‍: പ്രൊജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം കൂടി ചത്തു. ധാത്രി എന്ന് പേരിട്ടിരുന്ന പെണ്‍ചീറ്റയെയാണ് ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ചീറ്റയുടെ മരണ കാരണം കണ്ടെത്താനാവൂ. ഇതോടെ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ കുനോയില്‍ ചത്ത ചീറ്റകള്‍ ഒമ്പതെണ്ണമായി.

2022 സെപ്റ്റംബറിലാണ് 20 ചീറ്റകളെ ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച്, കുനോ ദേശീയോദ്യാനത്തിൽ തുറന്നു വിട്ടത്. ജ്വാല എന്ന പെണ്‍ചീറ്റ നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും ഇതില്‍ മൂന്നു കുഞ്ഞുങ്ങളും ചത്തിരുന്നു. കുഞ്ഞുങ്ങളുൾപ്പെടെ ഒമ്പത് ചീറ്റകളാണ് ചത്തത്. രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയായിരുന്നു പ്രൊജക്ട് ചീറ്റ.

Related Articles

Latest Articles