Monday, May 20, 2024
spot_img

ന​ഗ്നരായ നർത്തകർക്കൊപ്പം ‘ലൈം​ഗികമായി ഇടപഴകാൻ’ നിർബന്ധിച്ചു! പ്രശസ്ത റാപ്പ് ​ഗായിക ലിസോയ്ക്കെതിരെ ലൈം​ഗികാതിക്രമ കേസ്

പ്രശസ്ത റാപ്പ് ​ഗായിക ലിസോയ്ക്കെതിരെ ലൈം​ഗികാതിക്രമ കേസ്. മുൻസഹായികളായ നർത്തകർ ആണ് പരാതിയുമായി രംഗത്തെത്തിയത്. ന​ഗ്നരായ നർത്തകർക്കൊപ്പം ‘ലൈം​ഗികമായി ഇടപഴകാൻ’ നിർബന്ധിച്ചുവെന്നാണ് നർത്തകരുടെ പരാതി. ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ചൊവ്വാഴ്ചയാണ് കേസ് ഫയൽ ചെയ്തത്.

അരിയാനാ ഡേവിസ്, ക്രിസ്റ്റൽ വില്ല്യംസ്, നോയേൽ റോഡ്രി​ഗസ് എന്നിവരാണ് ലിസോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ​ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ക്ലബിലെ ന​ഗ്നരായ നർത്തകർക്കൊപ്പം ‘ലൈം​ഗികമായി ഇടപഴകാൻ’ ​ഗായിക നിർബന്ധിച്ചു. സ്ഥിരമായി ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് സംസാരിക്കുന്ന ലിസോ തന്റെ സംഘാം​ഗമായ ഡേവിസിന് ശരീരഭാരം കൂടിയതിനോട് മോശമായി പ്രതികരിച്ചെന്നും ഹർജിയിലുണ്ട്.

Related Articles

Latest Articles