Tuesday, September 22, 2026

ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം; കനത്ത മഴയും കുത്തൊഴുക്കും, രണ്ട് വീടുകളും ഗോ ശാലകളും ഒലിച്ചുപോയി, എങ്ങും കനത്ത നാശ നഷ്ടം, ഏഴ് പേര്‍ മരിച്ചതായി റിപ്പോർട്ട്, കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

ഷിംല: ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം. കനത്തമഴയെത്തുടർന്നുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. കനത്തമഴയിൽ വീടുകളും ഗോ ശാലകളും ഒലിച്ചുപോയി. എങ്ങും നാശ നഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. ഹിമാചലലില്‍ ജൂണ്‍ മുതല്‍ മഴക്കെടുതിയില്‍ മരണം 257 ആയി.

Related Articles

Latest Articles