Monday, January 12, 2026

സംസ്ഥാനത്ത് തീവണ്ടികളെ ലക്ഷ്യമിട്ട് വീണ്ടും ഭീകരർ? ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ വീണ്ടും തീപിടിത്തം, സിസിടിവി ദൃശ്യങ്ങളിൽ കാനുമായി അജ്ഞാതൻ

കണ്ണൂര്‍:റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിൽ തീപിടിച്ചു.ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ച നിലയിലാണ് കാണപ്പെട്ടത്.കോഴിക്കോട് എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ഏകദേശം പുലർച്ചെ 1.45 ഓടെ ആണ് സംഭവം.പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ബോഗിയില്‍ തീപിടിത്തമുണ്ടായതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി റെയിൽവേയിലെ ഉന്നത ഉദ്യോ​ഗസ്ഥർ റെയിൽവേ സ്റ്റേഷനിൽ എത്തി പരിശോധന തുടങ്ങീട്ടുണ്ട്.

അതേസമയം സംഭവത്തില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിക്കളഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ നിലവില്‍ റെയില്‍വേ പരിശോധിക്കുകയാണ്.ട്രെയിനനടുത്തേക്ക് കാനുമായി ഒരാള്‍ പോകുന്നതാണ് റെയില്‍വേയ്ക്ക് ലഭിച്ച ദൃശ്യങ്ങളിലുള്ളത്.തീ ഉയരുന്നത് റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്‌നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താന്‍ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി.

Related Articles

Latest Articles