Sunday, May 19, 2024
spot_img

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയിലേറെ സ്വർണം; കുണ്ടുങ്ങൽ സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. ബഹ്‌റൈനിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നുമാണ് ഒരു കിലോയിലധികം വരുന്ന സ്വർണ്ണം പോലീസ് പിടികൂടിയത്. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മുഹമ്മദ് ജനീസാണ് പിടിയിലായത്.

സ്വർണ്ണം ക്യാപ്‌സ്യൂൾ രൂപത്തിലാക്കിയാണ് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ആഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. വ്യാഴാഴ്ച ബഹ്റൈനിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് ജനീസ് കരിപ്പൂർ എയർപോർട്ടിലിറങ്ങിയത്.

കസ്റ്റംസ് പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ ജനീസിനെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. എയർപോർട്ട് പരിസരത്ത് തങ്ങിയ ജനീസ് സുഹൃത്തുക്കളോടൊപ്പം കാറിൽ പുറത്തേക്ക് പോകും വഴിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Related Articles

Latest Articles