Sunday, January 11, 2026

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്;കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ട്പേർക്ക് ദാരുണാന്ത്യം,ഒരാൾക്ക് പരിക്ക്

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്.അമേരിക്കയിലെ കൻസാസ് സിറ്റിയിലാണ് ഇന്നലെ രാത്രിയോടെ വെടിവയ്പ്പ് ഉണ്ടായത്.ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

മാർസെൽ ടി നെൽസൺ (42), ക്രിസ്റ്റൻ ഫെയർചൈൽഡ് (42) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്ത് നിന്നും തോക്ക് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Latest Articles