കോട്ടയം : തെരുവ് നായയുടെ ആക്രമണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്.ഓരോ ദിവസവും കഴിയുംതോറും നായയുടെ കടി ഏൽക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്.ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ആണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.ഡോക്ടറടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല.
മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.കടിയേറ്റവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു.

