Wednesday, October 7, 2026

അന്ന് അരിയും മലരും, ഇന്ന് കൊ_ ല്ല_ ല്ലേ സാ_ റേ….. PFI യുടെ അടിവേരിളക്കി NIA | NIA

അന്ന് അരിയും മലരും വാങ്ങീട്ട് വീട്ടിൽ കാത്ത് വെക്കാൻ വെല്ലുവിളിച്ച പി എഫ് ഐ യുടെ നേതാക്കന്മാരെ നിരോധിച്ച് പൂട്ടികെട്ടീട്ടും അടിവേരടക്കം മാന്തിയെടുത്ത് കളഞ്ഞിട്ടേ അടങ്ങൂ എന്ന് പറഞ്ഞാൽ നമുക്ക് പിന്നൊന്നും ചെയ്യാൻ കഴിയില്ല. രാജ്യത്തെ ഒന്നടങ്കം നശിപ്പിച്ച് ഭീകരപ്രവർത്തനം നടത്തുന്ന ഈ സംഘടനയെ പൂർണ്ണമായും തുടച്ച് മാറ്റാനുള്ള വഴിയാണ് നമ്മുടെ കേന്ദ്ര നേതൃത്വം നോക്കുന്നത്. നിരോധിച്ചിട്ടും അടങ്ങില്ല എന്ന് ദേശീയ അന്വേഷണ ഏജൻസിക്കും കേന്ദ്ര നേതൃത്വത്തിനും നല്ലപോലെ അറിയാവുന്നത് കൊണ്ടാണ് കേരളത്തിലെ 56 ഇടങ്ങളിൽ റെയ്‌ഡ് നടത്താൻ തീരുമാനിച്ചത്.പി എഫ് ഐ നേതാക്കൾ വീണ്ടും സജീവമാകാൻ ശ്രമിക്കുമ്പോഴാണ് നടുവിനേറ്റ ചവിട്ടെന്ന പോലെ എൻ ഐ എ യുടെ മിന്നൽ റെയ്‌ഡ് വന്നത്.പി എഫ് ഐ നേതാക്കൾ മനസ്സിൽ കാണുമ്പോൾ കേന്ദ്രം മാനത്ത് കാണുമെന്ന് പാവം സംഘടന അറിയുവാൻ വൈകിപ്പോയി.

വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ എന്ന് നീട്ടി വിളിച്ച സംഘടനയ്ക്ക് ഇത്രപെട്ടെന്ന് കാലന്മാർ പ്രത്യക്ഷപ്പെടുമെന്ന് അവർ പോലും വിചാരിച്ചിട്ടില്ല.ആ മുദ്രാവാക്യം കൃത്യമായും സ്പഷ്ടമായും ഫലിച്ചത് ഇപ്പോഴാണ്.പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ ‘നടപടി’ അവസാനിച്ചുവെന്ന് കരുതിയിരുന്നവർക്ക് തെറ്റി.എൻ.ഐ.എയുടെ അന്വേഷണം അവിടം കൊണ്ടും അവസാനിച്ചില്ല. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ആരൊക്കെയായാണ് ബന്ധമെന്നും , എവിടെ നിന്നെല്ലാമാണ് പണമൊഴുകുന്നത് തുടങ്ങിയ കാര്യങ്ങൾ മുതൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ ഉറവിടം വരെ അവർ കണ്ടെത്തി. ചുരുക്കി പറഞ്ഞാൽ മുൻപ് ഉണ്ടായിരുന്നത് പോലെയുള്ള ‘നിരോധനം’ അല്ല എന്ന് തന്നെ സാരം.പോപ്പുലർ ഫ്രണ്ടിന്റെ അടിവേര് ഇളക്കിയിട്ടേ എൻ.ഐ.എ അവരുടെ അന്വേഷണം അവസാനിപ്പിക്കൂ.

അതേസമയം, നിരോധിത സംഘടനയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻ.ഐ.എ അടുത്തിടെ കണ്ടെത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് എൻ.ആർ.ഐ അക്കൗണ്ടുള്ള അംഗങ്ങൾ നാട്ടിലെ വിവിധ ബാങ്കുകളിലേക്ക് പണം അയയ്ക്കുകയും പിന്നീട്, ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് പി.എഫ്.ഐ നേതാക്കളുടെ അക്കൗണ്ടിലേക്ക് ഈ പണം മാറ്റുകയുമാണ് പതിവ്. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി എൻ.ഐ.എയുടെ അന്വേഷണത്തിൽ തെളിഞ്ഞു. നാട്ടിലെ മുസ്‍ലിംകൾക്കുള്ള സഹായം എന്ന പേരിൽ പണം ശേഖരിച്ച് പിഎഫ്ഐ, എസ്ഡിപിഐ നേതാക്കൾക്ക് അയച്ചതിന്റെ തെളിവുകളും സംഘത്തിന് ലഭിച്ചു. ഒമാനിൽ 2 ഫൗണ്ടേഷനുകളുടെ നേർക്കാണ് അന്വേഷണം നീളുന്നത്. ഇവിടെ ഫൗണ്ടേഷനുകൾ വഴി സ്വരൂപിച്ച ഫണ്ട് ഇന്ത്യയിലെത്തിച്ചു.

റിയൽ എസ്റ്റേറ്റ്, ലൈസൻസുള്ള പമ്പ് ഇവയുടെ നടത്തിപ്പു വഴിയും പണം സ്വരൂപിച്ച് രാജ്യത്തെ അക്കൗണ്ടുകളിലേയ്ക്കയച്ചു. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇതിൽ തുടർനടപടികൾ സ്വീകരിച്ചു. സിറിയയിൽ മുഹമ്മദ് ഫാഹിമി എന്ന അംഗം തീവ്രവാദ സംഘടനകൾക്ക് ഉപയോഗിച്ച കാറുകൾ മറിച്ചുവിറ്റു വലിയ തുകകൾ ശേഖരിച്ച് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.

ഇനി പി എഫ് ഐ യുടെ കളിയൊന്നും ഇന്ത്യയിൽ നടക്കില്ല.ഇത് മോദി ഭരിക്കുന്ന ഇന്ത്യയാണ്.ഭാരതത്തെ തീവ്രവാദ സംഘടനയ്ക്ക് ബലിയാടാക്കാൻ കേന്ദ്ര നേതൃത്വം അനുവദിക്കില്ല.ഓരോ അടിയും പതറാതെ ദേശീയ അന്വേഷണ ഏജൻസിയും ഒപ്പത്തിനോടൊപ്പം പൊരുതും. പൊരുതി ജയിക്കും.

Related Articles

Latest Articles