Thursday, May 2, 2024
spot_img

തൃശ്ശൂരിൽ വാഹനാപകടം ; ലോറി തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വാഹനാപകടത്തിൽ മധ്യവയസ്കക്ക് ദാരുണാന്ത്യം. ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടിൽ ഷീജയാണ് അപകടത്തിൽ മരിച്ചത്. ഷീജയുടെ ഭർത്താവ് ശശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ലോറിയിടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണ ഷീജയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷീജ മരിച്ചു. ഷീജയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Related Articles

Latest Articles