Monday, April 29, 2024
spot_img

ഹിന്ദു യുവാവിനെതിരെ വീണ്ടും ഭീഷണി; ഹിന്ദു സംഘടനാ ബന്ധം ഉപേക്ഷിക്കണമെന്ന് ഭീഷണി; പ്രതി സോഹിദ് ഖുറേഷി അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ഹിന്ദു യുവാവിനെതിരെ ഭീഷണി മുഴക്കിയ മതതീവ്രവാദികൾ അറസ്റ്റിൽ. ഭിൽവാര സ്വദേശി സോഹിദ് ഖുറേഷിയാണ് അറസ്റ്റിലായത്. അസാദ് നഗർ സ്വദേശി സുരാജ് നൽകിയ പരാതിയിലാണ് നടപടി.

പ്രദേശത്തെ ഹിന്ദു സംഘടനയിലെ സജീവ പ്രവർത്തകനാണ് സുരാജ്. ഈ ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഖുറേഷി ഭീഷണി മുഴക്കിയത്. ഈ മാസം അഞ്ച്, ആറ് തിയതികളിൽ സുരാജിനെ ഫോണിൽ വിളിച്ച ഖുറേഷി സംഘടനാ ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്ത പക്ഷം കനയ്യലാലിനുണ്ടായ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ സുരാജ് പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് ഖുറേഷിയെ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും കത്തിയും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

Related Articles

Latest Articles