Sunday, May 5, 2024
spot_img

വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം : പ്രദേശത്തെ എട്ടു പശുക്കളെ കൊന്നു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ തുടരുന്നു…

വയനാട്: ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശത്തെ ഒരു പശുവിനെ കടുവ കൊന്നു. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ‌വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന പശുവിനെയാണ് വീട്ടുകാര്‍ കാണുന്നത്. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്.

ഒരു മാസത്തോളമായി ചീരാലിൽ കടുവയുടെ ആക്രമണം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ചീരാലിലെ പല പ്രദേശങ്ങളിലായി എട്ടു പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ ചത്തതായിട്ടാണ് റിപ്പോര്‍ട്ട്.

കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയാണ്. പത്തു സംഘങ്ങളായി തിരിഞ്ഞ് കഴിഞ്ഞദിവസും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ നടത്തിയിരുന്നു. മൂന്നു കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, കടുവയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Related Articles

Latest Articles