Friday, September 25, 2026

ഹിജാബ് വിരുദ്ധ പ്രതിഷേധം രൂക്ഷം; ഇറാൻ സ്ത്രീകൾക്ക് പിന്തുണയുമായി തുർക്കിഷ് ഗായിക; പൊതുവേദിയിൽ മുടിമുറിച്ച് മെലെക് മോസ്സോ

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ത്രീകളുടെ സംഘത്തിൽ ചേർന്ന് തുർക്കിഷ് ഗായിക മെലെക് മോസ്സോ. ഗായിക പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിൽ മുടി മുറിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

ഹിജാബ് നിയമങ്ങൾ പാലിക്കാതിരുന്നതിനാൽ പോലീസ് തടങ്കലിൽ 22-കാരിയായ മഹാസ അമിനി മരിച്ചതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായത്. സെപ്റ്റംബർ 17-നാണ് അമിനി കൊല്ലപ്പെട്ടത്. തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളിൽ 75-ഓളം പേർ ഇതുവരെ മരിച്ചു. രാജ്യത്ത് നടപ്പാക്കിയ കർശന ഡ്രസ് കോഡിൽ പ്രതിഷേധിച്ച് നിരവധിയാളുകളാണ് മുടിമുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്.

Related Articles

Latest Articles