Monday, April 29, 2024
spot_img

പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്കും പങ്ക്; ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും,കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിൽ ബിന്ദുലേഖക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ബിന്ദുലേഖയ്‌ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് നേരത്തെ ഇവർക്കെതിരെ കേസെടുത്തിരുന്നു. ഗൂഢാലോചന, വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിന്ദുലേഖയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മോൻസൺ മാവുങ്കലും ജീവനക്കാരും പണം അയച്ചതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിൽ ബിന്ദുലേഖയ്‌ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

പരാതിക്കാരനായ യാക്കൂബ് 25 ലക്ഷം രൂപ മോൻസൺ മാവുങ്കലിന് കൈമാറിയത് എസ്. സുരേന്ദ്രന്റെ തൃശ്ശൂരിലെ വീട്ടിൽ വെച്ചാണെന്നാണ് മൊഴി. പരാതിക്കാരായ മറ്റ് മൂന്ന് പേരും ഒപ്പമുണ്ടായിരുന്നു. 2020-ൽ സുരേന്ദ്രന്റെ എറണാകുളം വാഴക്കാലയിലെ വീട്ടിൽ 15 ലക്ഷം രൂപ മോൻസന്റെ നിർദ്ദേശ പ്രകാരം എത്തിച്ചതായി മുൻ ഡ്രൈവർ അജിയും മേക്കപ്പ് മാൻ ജോഷിയും മൊഴി നൽകിയിരുന്നു. ബിന്ദുലേഖയുടെ ഭർത്താവായ മുൻ ഡിഐജി സുരേന്ദ്രൻ കേസിൽ നാലാം പ്രതിയാണ്. കേസിൽ സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.മോൻസൻ വ്യാജ പുരാവസ്തുക്കൾ കൈമാറിയ ശിൽപി സന്തോഷിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

Related Articles

Latest Articles