Sunday, September 20, 2026

സിനിമാ തർക്കത്തിന് ഒടുവിൽ പര്യവസാനം ! ജി സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ച് ആന്‍റണി പെരുമ്പാവൂര്‍

ആഴ്ചകളായി മലയാള സിനിമാ സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന് ഒടുവിൽ പര്യവസാനം. ഫിലിം ചേംബര്‍ പ്രസിഡണ്ട്‌ ബി ആര്‍ ജേക്കബുമായി സംസാരിച്ചതിന് പിന്നാലെ നിര്‍മ്മാതാവ് പിന്നാലെ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ആന്‍റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു

സിനിമാ സമരവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉണ്ടായ സാഹചര്യം ആന്‍റണി പെരുമ്പാവൂര്‍ ബി ആര്‍ ജേക്കബിനോട് വിശദീകരിച്ചിരുന്നു. എമ്പുരാന്റെ ബജറ്റിനെ കുറിച്ചുള്ള പരാമർശം ആണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമായിരുന്നു തന്‍റെ പോസ്റ്റ് എന്നും ആന്‍റണി പറഞ്ഞിരുന്നു. എമ്പുരാന്‍ ബജറ്റിനെക്കുറിച്ചുള്ള പരാമര്‍ശം സുരേഷ് കുമാര്‍ തിരുത്തിയത് ചൂണ്ടിക്കാട്ടിയ ചേംബര്‍ പ്രസിഡന്‍റിനോട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാനുള്ള സന്നദ്ധതയും ആന്‍റണി അറിയിക്കുകയായിരുന്നു.

Related Articles

Latest Articles