Friday, May 3, 2024
spot_img

ഇത് താങ്കളുടെ രക്ഷയ്ക്കായി അമ്മ തന്നുവിട്ടത്: പ്രധാനമന്ത്രിക്ക് രുദ്രാക്ഷമാല സമ്മാനിച്ച് അനുപം ഖേർ

ബോളിവുഡിന്റെ പ്രിയ താരം അനുപം ഖേറിനെ പ്രധാന കഥാപാത്രമാക്കി വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കശ്മീർ ഫയൽസ്. കശ്മീരി പണ്ഡിത്തിന്റെ ജീവിതമാണ് ചിത്രത്തിൽ പറഞ്ഞത്. 250 കോടിയിലേറെയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. തുടർന്ന് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ കശ്മീർ ഫയൽസ് വൻ വിജയമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബോളിവുഡ് താരം അനുപം ഖേർ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പ്രധാനമന്ത്രിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്. മാത്രമല്ല മോദിക്കായി പ്രത്യേക സമ്മാനവുമായാണ് നടൻ എത്തിയത്. തന്റെ അമ്മ ദുലാരി ഖേർ തന്നുവിട്ട രുദ്രാക്ഷമാലയാണ് അനുപം ഖേർ മോദിക്ക് സമ്മാനിച്ചത്.

രാവും പകലും എന്നില്ലാതെ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനം പ്രചോദനം നൽകുന്നതാണ്! താങ്കളുടെ രക്ഷയ്‌ക്കെന്ന്
പറഞ്ഞ് അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല താങ്കൾ സ്വീകരിച്ചത് ഞങ്ങൾ എന്നും ഓർക്കും,- എന്ന കുറിപ്പിലാണ് അനുപം ഖേർ മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

ഇതിനു പിന്നാലെ നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ രം​ഗത്തെത്തി. അമ്മയുടേയും രാജ്യത്തെ ജനങ്ങളുടേയും പ്രാർഥനയാണ് തനിക്ക് രാജ്യത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിന് പ്രേരണയാകുന്നതെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

Related Articles

Latest Articles