Sunday, May 5, 2024
spot_img

‘പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ?’ വ്യാജ പ്രചരണത്തിനെതിരെ നടി മംമ്ത മോഹൻദാസ്

മലയാളത്തിന്റെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട തുടങ്ങീ ഭാഷാ ചിത്രങ്ങളിലും മംമ്ത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേർക്ക് പ്രചോദനമാണ്.

ഇപ്പോഴിതാ തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
ഒരു ഓൺലൈൻ മാദ്ധ്യമത്തിന് എതിരെയാണ് മംമ്ത രം​ഗത്ത് എത്തിയിരിക്കുന്നത്. “ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ” എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നടി വാർത്തയുടെ പേജിന് താഴെ കമന്റുമായി എത്തുകയായിരുന്നു.

“ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്???. ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്”, എന്നാണ് മംമ്ത കമന്റ് ചെയ്തത്. പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രം​ഗത്ത് എത്തുകയും ചെയ്തു.

Related Articles

Latest Articles