Wednesday, December 31, 2025

നിയമവിരുദ്ധ ഉള്ളടക്കം: ഖുര്‍ ആന്‍ ആപ്പ് നിരോധിച്ച്‌ ചൈന

ബീജിംഗ്: ആപ്പിളിന്‍റെ ആപ് സ്റ്റോറില്‍ നിന്ന് ഖുര്‍ ആന്‍ മജീദ് ആപ്പ് വിലക്കി ചൈന. (China) ചൈനയില്‍ ഏറ്റവും ജനപ്രിയമായ ഖുര്‍ആന്‍ ആപ്പുകളിലൊന്നാണ് ഖുര്‍ആന്‍ മജീദ്. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികാരികള്‍ ആവശ്യപ്പെട്ടതിനാലാണ് ആപ്പ് നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ ആപ്പ്‌സ്റ്റോറില്‍ ലഭ്യമായ ഖുര്‍ആന്‍ മജീദ് ലോകമെമ്ബാടും ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികള്‍ ഉപയോഗിക്കുന്നുണ്ട്. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ നിരീക്ഷിക്കുന്ന ആപ്പിള്‍ സെന്‍സര്‍ഷിപ്പ് വെബ്‌സൈറ്റാണ് വിവരം പുറത്തുവിട്ടത്. ആപ്പിളിന്‍റെ ഏറ്റവും വലിയ വിപണികൂടിയാണ് ചൈന. അതേസമയം ചൈനീസ് അധികൃതര്‍ വിഷയത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles