Friday, September 18, 2026

തന്ത്രി മണ്ഡല വിദ്യാപീഠം പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു ; പരീക്ഷ നവംബർ 5 ന് ; അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 30

തിരുവനന്തപുരം: കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അംഗീകാരത്തോട് കൂടി തന്ത്രി മണ്ഡല വിദ്യാപീഠം നടത്തുന്ന പൂജാ വിശാരദ്, തന്ത്ര പ്രവേശിക, ജ്യോതിഷ പ്രവേശിക, ജ്യോതിഷ വിശാരദ്, വാസ്തു പ്രവേശിക എന്നീ കോഴ്സുകളിലേക്ക് റഗുലർ / ഓപ്പൺ പരീക്ഷകൾ എഴുതുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 30 വരെയാണ്.

തിരുവനന്തപുരം സ്റ്റാച്ച്യൂവിലുള്ള ഭാരതീയ വിചാര കേന്ദ്രം സംസ്കൃതി ഭവനിൽ വച്ച് നവംബർ 5 നാണ് പരീക്ഷകൾ നടത്തുന്നതെന്ന് തന്ത്രി മണ്ഡല വിദ്യാപീഠം ജനറൽ സെക്രട്ടറി വാഴയിൽമഠം എസ്. വിഷ്ണു നമ്പൂതിരി അറിയിച്ചു. കൂടാതെ, പരീക്ഷകൾക്കായുള്ള പ്രത്യേക ഓറിയന്റേഷൻ ക്ലാസുകൾ ഒക്ടോബർ 14, 15 തിയതികളിൽ നടക്കും. വിശദവിവരങ്ങൾക്കായി തന്ത്രി മണ്ഡല വിദ്യാപീഠം ജനറൽ സെക്രട്ടറിയെ 9447008599 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles