Monday, May 13, 2024
spot_img

പമ്പയിലെ ജലപ്പൂരത്തിൽ ജേതാക്കളായാൽ ട്രോഫിയുമായി ശബരീശദർശനം നടത്താമെന്ന നേർച്ച പാലിച്ചു ഇടശ്ശേരിമലക്കാർ; തുഴക്കരുത്തന്മാർ മന്നം ട്രോഫിയുമായി ശബരീശസന്നിധിയിൽ

പത്തനംതിട്ട: പമ്പയിലെ ജലപ്പൂരത്തിൽ ജേതാക്കളായാൽ ട്രോഫിയുമായി ശബരീശദർശനം നടത്താമെന്ന നേർച്ച പാലിച്ചു ഇടശ്ശേരിമലക്കാർ. തുഴക്കരുത്തന്മാർ മന്നം ട്രോഫിയുമായി ശബരീശസന്നിധിയിൽ ദർശനത്തിനായി എത്തി.

ആചാരപെരുമയും ആവേശവും ഇഴചേര്‍ന്ന ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ എന്നിവരാണ് ജേതാക്കളായത്. ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമുള്ളവരാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിനിടെ പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ അപകടം ഒന്നും സംഭവിച്ചില്ല. എ ബാച്ചില്‍ ഇടപ്പാവൂർ പേരൂർ പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂർ പള്ളിയോടവുമാണ് രണ്ടാം സ്ഥാനം നേടിയത്.

സെമി ഫൈനലിന് മുൻപ് സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി. സെമി ഫൈനലിനിടെ വന്മഴി പള്ളിയോടം മറിഞ്ഞ് 4 പേരെ കാണാതായിരുന്നു. തുഴക്കാരെ പെട്ടെന്ന് രക്ഷപ്പെടുത്തിയെങ്കിലും കൂട്ടത്തില്‍ ഒരാൾക്ക് പരിക്കേറ്റിരുന്നു. വള്ളങ്ങൾ ഓരോന്നായി മറിഞ്ഞത് മത്സരാവേശത്തിനെ ബാധിച്ചെങ്കിലും, ആളപായമില്ലാത്തത് ജലമേള കാണാനെത്തിയവർക്കും സംഘാടകർക്കും ഏറെ ആശ്വാസം നൽകിയിരുന്നു.

Related Articles

Latest Articles